മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടല്‍; സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല

Wednesday June 8th, 2016
2

high court of keralaകൊച്ചി: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈകോടതി അംഗീകരിച്ചില്ല. സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പാക്കി വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കട്ടെ എന്ന് ഹൈകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയുള്ളതിനാല്‍ ഇപ്പോള്‍ മറ്റൊന്നും പരിഗണിക്കാനാവില്ല. അക്കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാറിന് സത്യവാങ്മൂലം സമര്‍പ്പിക്കാവുന്നതാണ്. ജനകീയ സമരങ്ങളോ പ്രതിഷേധങ്ങളോ സ്‌കൂള്‍ പൂട്ടുന്നതിന് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി അഡ്വക്കെറ്റ് ജനറലാണ് രാവിലെ ഹൈകോടതിയെ അറിയിച്ചത്. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിയമസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമെ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കൂ. അതിനാലാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാത്തതെന്നും എ.ജി വ്യക്തമാക്കി.

എന്നാല്‍, വിഷയത്തില്‍ രൂക്ഷ വിമര്‍ശമാണ് ഹൈകോടതി നടത്തിയത്. സ്‌കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സര്‍ക്കാറിന് സ്വീകരിക്കാം. അത് കോടതിയുടെ വിഷയമല്ല. എന്ത് കൊണ്ട് ഉത്തരവ് നടപ്പാക്കിയില്ല എന്ന വിഷയമാണ് കോടതിയുടെ മുമ്പിലുള്ളത്. ജനുവരി 18നാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് നിരവധി തവണ നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/malaparamb-school-closed-high-court">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം