കണ്ണൂരില്‍ മദ്‌റസ ജീവനക്കാരന്റെ മതൃദേഹം കത്തിക്കരിഞ്ഞ നിലയില്‍

Monday February 10th, 2014
2

Firing deadbodyകണ്ണൂര്‍: മദ്രസ ജീവനക്കാരനായ യുവാവിന്റെ മൃതദേഹം മദ്രസക്കു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെക്കെ മമ്പലം സ്വദേശി ദാമോദരന്‍ എന്ന ഹക്കീം(45)മിന്റെ മൃതദേഹമാണ് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം കൊറ്റി മഅ്ദിനുല്‍ ഉലൂം മദ്‌റസയുടെ ചുമരിനോട് ചേര്‍ന്നു പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കൊറ്റി ജുമാമസ്ജിദിന്റെ കീഴിലുള്ളതാണ് മദ്രസ. മദ്‌റസയുടെയും പള്ളിയുടെ റസീവറായി ജോലി ചെയ്യുകയായിരുന്നു ഹക്കീം. തിങ്കളാഴ്ച രാവിലെ മദ്‌റസയിലെത്തിയ വിദ്യാര്‍ഥികളാണ് ജനലിനു സമീപം പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. നാലുചുറ്റും കല്ലുകള്‍ വെച്ച് അതിന് മുകളില്‍ പഴയ ജനലിന്റെയും വാതിലിന്റെയും മരഭാഗങ്ങളും വിറകും വെച്ച് ചിതയൊരുക്കി കത്തിച്ച നിലയിലാണ് മൃതദേഹം. തലയോട്ടി ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ കത്തി വെണ്ണീറായിട്ടുണ്ട്. സമീപം ഹക്കിമിന്റെ ഷര്‍ട്ടും ബനിയനും കുത്തിക്കീറിയ നിലയില്‍ കാണപ്പെട്ടു. മൃതദേഹം കിടക്കുന്ന പരിസരത്താകെ മുളകുപൊടി വിതറിയ നിലയിലാണ്. മദ്രസയുടെ ഗെയിറ്റിന് സമീപം ഹക്കീമിന്റെ മൊബൈല്‍ ഫോണ്‍ രണ്ട് കഷ്ണങ്ങളായ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ 15 മീറ്റര്‍ അകലെ ഇയാളുടെ പേഴ്‌സും കാണപ്പെട്ടു. 13 വര്‍ഷം മുമ്പാണ് ഇയാള്‍ നാടുവിട്ടത്. പിന്നീട് കുറ്റിപ്പുറം സ്വദേശി സീനത്തിനെ വിവാഹം കഴിച്ച് ഇസ്ലാംമതം സ്വീകരിച്ച് അവിടെ താമസമാക്കി. ഈ ബന്ധത്തില്‍ ഹാരിസ് എന്നൊരു മകനുണ്ട്. കുറച്ചുകാലം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. പള്ളിയുടെയും മദ്‌റസയുടെയും പിരിവുകാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പള്ളിയില്‍ യോഗമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. 11.30ഓടെ താന്‍ അല്‍പ്പം വൈകുമെന്ന് വീട്ടില്‍ വിളിച്ചറിച്ചിരുന്നു. 12 മണിവരെ ഹക്കിം പള്ളിയിലുണ്ടായിരുന്നു. ഒപ്പം മറ്റ് ചിലരും ഉണ്ടായിരുന്നു. അതിന് ശേഷം ഹക്കിം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല. മതംമാറിയെങ്കിലും ഇയാള്‍ക്ക് ശത്രുക്കളൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. പരേതനായ മാണിയാതട്ടില്‍ നാരായണന്‍ – കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാമചന്ദ്രന്‍, ഭാസ്‌ക്കരന്‍. തളിപ്പറമ്പ ഡി.വൈ.എസ്.പി. കെ.എസ്. സുദര്‍ശനന്‍, സി.ഐ. അബ്ദുള്‍റഹിം, എസ്.ഐ. ഷാജി പട്ടേരി എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം