മലപ്പുറത്ത് മികച്ച ഭൂരിപക്ഷം നേടുമെന്ന് കുഞ്ഞാലിക്കുട്ടി

Thursday March 16th, 2017
2

മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിപക്ഷം പ്രവചിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതിയോഗം വിലയിരുത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അപകടകരമായ സൂചനയാണ് നല്‍കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഡല്‍ഹിയില്‍ കേന്ദ്ര ഓഫീസ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനും യോഗം തീരുമാനിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/kunhalikutti-about-mlp-by-electio">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം