മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ജയം; കിതച്ച് വീണ് ഇടതുപക്ഷം

Monday April 17th, 2017
2

മലപ്പുറം: ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ജയം. 171038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ അഡ്വ. എം ബി ഫൈസലിനെ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ നില ഭദ്രമാക്കിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കുതിപ്പ്. ഒരിക്കല്‍ പോലും ഒപ്പമെത്താന്‍ ഇടത് സ്ഥാനാര്‍ഥിക്കായില്ല. കൊണ്ടോട്ടിയില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി നേരിയ തോതിലെങ്കിലും കിടമല്‍സരം നടത്തി നോക്കിയത്. ആദ്യ റൗണ്ട് പിന്നിട്ടപ്പോഴേക്കും അവിടെയും തകിടം മറിഞ്ഞു. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍.

വിശദമായ തിരഞ്ഞെടുപ്പ് ഫലത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെ ഹാളുകളില്‍ 12 മേശകള്‍ വീതവും മറ്റ് അഞ്ചു മണ്ഡലങ്ങള്‍ക്ക് 10 മേശകള്‍ വീതവും ഒരുക്കിയിട്ടുണ്ട്. 12നു മുന്‍പായി അന്തിമഫലം വരുമെന്നാണു കരുതുന്നത്. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്‍ഡിഎഫ് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടാകും. കേന്ദ്രസേനക്കാണ് സുരക്ഷാചുമതല. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ എം.ബി.ഫൈസല്‍, എന്‍ഡിഎയിലെ എന്‍.ശ്രീപ്രകാശ് എന്നിവര്‍ തമ്മിലാണു പ്രധാന പോരാട്ടം. അതെ സമയം, മലപ്പുറത്ത് ഏറെ ശ്രദ്ധേയമായത് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ അരലക്ഷത്തോളം വോട്ട് പെട്ടിയിലാക്കിയ എസ്.ഡി.പി.ഐയുടെ നിലപാടായിരുന്നു. നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ച് മനസാക്ഷി വോട്ടിനാണ് ഇത്തവണ മല്‍സരത്തിനില്ലാതിരുന്ന എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തത്. അതെ സമയം, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍പാര്‍ട്ടി ഇത്തവണ ആരെയും പിന്തുണക്കാതെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആഹ്വാനം ചെയ്തിരുന്നതെന്നതും ശ്രദ്ധേയമാണ്.

മണ്ഡലത്തില്‍ ആറു സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന, ദേശീയ നേതാക്കള്‍ കൂട്ടത്തോടെയെത്തുകയും ദേശീയ സംഭവവികാസങ്ങള്‍ മുഖ്യവിഷയമാവുകയും ചെയ്തിരുന്നു. വാശിയേറിയ പ്രചാരണമാണ് മലപ്പുറത്തു നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/kunhali-kutty-won-at-mpm-by-election">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം