മംഗലാപുരം: കര്‍ണാടക സംസ്ഥാനത്തു നടന്ന ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നിര്‍ണായക സ്വാധീനം നേടി. 67 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും മൂന്നിടത്ത് പാര്‍ട്ടി സ്വതന്ത്രനും വിജയിച്ചു. നഷ്ടപ്പെട്ട സീറ്റുകളില്‍ ഭൂരിഭാഗവും ചില്ലറ വോട്ടുകള്‍ക്കാണു തോല്‍വി സംഭവിച്ചത്. മംഗലാപുരം ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ 45 സീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കി. 15 സീറ്റുള്ള സജിപ ഗ്രാമപ്പഞ്ചായത്തില്‍ ഏഴിടത്ത് എസ്.ഡി.പി.ഐയും ആറിടത്ത് ബി.ജെ.പിയും രണ്ടിടങ്ങളില്‍ കോണ്ഗ്രസ്സുമാണു വിജയിച്ചത്. ഇവിടെ ഭരണം എസ്.ഡി.പി.ഐക്ക് ലഭിക്കാനാണു സാധ്യത.
സവനൂര്‍(4), ഗോല്ത്തമജല് (2), പാണ്ടവരക്കല്ലു (1), ഉപ്പിനങ്ങാടി (1), നന്ദാവര (3), ചാര്‍മാടി (2), സൂരിഞ്ചേ (4), മച്ചിന (1), കരിയന്കാല (1), കുവെട്ടു (1), തുമ്പെ (2), കണിയൂര്‍ (1), ജൊക്കട്ടെ (2), പുത്തികെ (1), ആര്ക്കുള (6), പജീര്‍ (1) എന്നിങ്ങനെയാണു മംഗലാപുരം ജില്ലയില്‍ എസ്.ഡി.പി.ഐയുടെ സീറ്റ് നില. കുടക് ജില്ലയില്‍ ഒമ്പതിടത്ത് പാര്‍ട്ടിവിജയം നേടി, ത്യാഗത്തൂര് (2), സുന്ദിക്കൊപ്പ (2), സിദ്ധപുര (2), നെല്ലിഗുഡ്കേരി, ഹാക്കത്തൂര്‍, ഗോന്ദിബസവന ഹള്ളി എന്നിവിടങ്ങളില്‍ ഓരോ സീറ്റും നേടി.
ഉടുപ്പിയിലെ ഷീറൂറിലെ മൂന്നും ഉച്ചിലയില്‍ ഒരു സീറ്റും നേടി, ഹാസ്സന്‍ ജില്ലയിലെ ശകലേഷ്പൂര് ആനെമഹല്‍, സീഗേ പഞ്ചായത്തുകളില്‍ രണ്ട് സീറ്റ് വീതവും റൈച്ചൂരിലെ ഗുരുഗുണ്ട, മൈസൂരിലെ ഗോവിന്ദഹള്ളി, ബംഗളൂരുവിലെ ഇസ്ലാംപൂര്, ഉത്തര കന്നടയിലെ ചന്ദാവര ചിക്കമഗളൂരിലെ ചിത്തഹള്ളി എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കുടകിലെ സിദ്ധാപുരില്‍ മൂന്നിടത്ത് പാര്‍ട്ടി പിന്തുണച്ച സ്ഥാനാര്‍ഥികളാണു വിജയിച്ചത്. നിരവധി സ്ഥലങ്ങളില്‍ നേരിയ വോട്ടിനാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. സവന്നൂര്‍, ആര്ക്കുള, സിദ്ധാപുരം ഗ്രാമപ്പഞ്ചായത്തുകളിലെ ഭരണം തീരുമാനിക്കുന്നത് എസ്.ഡി.പി.ഐയായിരിക്കും.