ബംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജംഖാണ്ടി മണ്ഡലത്തിലെ എം.എല്‍.എ സിദ്ദു ബി. ന്യാമഗൗഡ (69) ആണ് മരിച്ചത്.
ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്ക് പോകവെ തുളസിഗിരിയില്വെച്ച് എം.എല്‍.എയുടെ വാഹനം അപകടത്തില്‍ പെടുകയായിരുന്നു. നിരവധി തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദു ന്യാമഗൗഡ ഇത്തവണ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ ശ്രീകാന്ത് കുല്‍കര്‍ണിയെ പരാജയപ്പെടുത്തിയത്. 1991ല്‍ ബഗല്‍കോട്ട് ലോകസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം നരസിംഹറാവു മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു.
എം.എല്‍.എയുടെ നിര്യാണത്തില്‍ കര്‍ണാടക പി.സി.സി അഗാധദുഃഖം രേഖപ്പെടുത്തി.
English summary
നിങ്ങളുടെ അഭിപ്രായങ്ങള്‍
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.