എസ്.ഡി.പി.ഐ ബന്ധമുള്ള ‘തീവ്രവാദി’ കമല്‍ രാജ്യം വിടണം: ബി.ജെ.പി

Monday January 9th, 2017
2

കോഴിക്കോട്: എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് കമല്‍. എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണദ്ദേഹം. ദേശിയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമോയെന്ന് സംശയമുള്ളയാളാണ് കമല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് കമലിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ല. ദേശീയത അംഗീകരിക്കുന്നില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നും ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്ത് മാറ്റണം. ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസയ്ക്കും ഒപ്പം വയ്ക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേര. നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ചെ. പ്രാകൃതമായ കൊലപാതകങ്ങള്‍ നടത്തിയ അദ്ദേഹം അക്രമകാരിയായിരുന്നു. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെയെന്നും മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അതിനാല്‍ ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്ത് മാറ്റണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു നേതാക്കളുണ്ടല്ലോ, അവരുടെ ചിത്രം വയ്ക്കട്ടെ, ഇഎംഎസിന്റെയും എകെജിയുടെയും ചിത്രം വയ്ക്കട്ടെ. ഗോഡ്‌സെയുടെ ചിത്രം വയ്ക്കുന്നതിനെയും ബിജെപി അംഗീകരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/kamal-should-go-from-india-bjp">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം