മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് കമല്‍

Thursday March 16th, 2017
2

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. പാര്‍ട്ടിയുടെയോ എല്‍.ഡി.എഫിന്റെയോ ഭാഗത്തു നിന്ന് അത്തരം നിര്‍ദേശം ഉണ്ടായിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസിക തയാറെടുപ്പിലല്ല. പുതിയ സിനിമ ‘ആമി’യുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. ഇനി സിനിമയുടെ തിരക്കിലായിരിക്കും. സജീവ രാഷ്ട്രീയപ്രവര്‍ത്തകനല്ല. തന്റെ ജീവിതമാര്‍ഗം സിനിമയാണ്. സിനിമ ചെയ്യുകയാണ് തന്റെ പ്രഥമ ഉത്തരവാദിത്തമെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/kamal-about-mpm-by-election/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം