എം കെ മുനീര്‍ ലീഗ് നിയമസഭാ കക്ഷി നേതാവാകും

Tuesday April 18th, 2017
2

കോഴിക്കോട്: നിയമസഭയിലെ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ഈ മാസം 22ന് തെരഞ്ഞെടുക്കും. എം.കെ മുനീറിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവില്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറാണ് എം.കെ മുനീര്‍. പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിയമസഭയില്‍ ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ സ്ഥാനം ഒഴിവുവന്നത്. 22ന് പാണക്കാട്ട് ചേരുന്ന ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് പുതിയ ലീഡറുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം, എം.കെ മുനീറിന് താല്‍കാലിക ചുമതല മാത്രം നല്‍കിയാല്‍ മതിയെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. വേങ്ങരയില്‍ നിന്നും കെ.പി.എ മജീദിനെ നിയമസഭയിലെത്തിച്ച് അദ്ദേഹത്തിന് ലീഡര്‍ പദവി നല്‍കണമെന്നാണ് ഇക്കൂട്ടരുടെ നിലപാട്.

മുനീര്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായാല്‍ ഡെപ്യൂട്ടി ലീഡര്‍ പദവിയിലേക്ക് പുതിയ ആളെ നിശ്ചയിക്കേണ്ടി വരും. വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.എ അഹ്മദ് കബീര്‍, പി.കെ അബ്ദുറബ്ബ് എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/iuml-parli-ment-leader-mk-muneer">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം