ഐ.പി.എല്‍: കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തു

Thursday April 17th, 2014
2

kolkatha mumbaiഅബുദബി: ഏഴാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 41 റണ്‍സിനാണ് കൊല്‍ക്കത്ത തകര്‍ത്തുവിട്ടത്.
വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഏഴാമത് ഐ.പി.എല്ലിന് ഇന്നലെ യു.എ.ഇയില്‍ തുടക്കമായത്. അബുദബി ശെയ്ഖ് സഈദ് സ്റ്റേഡിയത്തിലായിരുന്നു മല്‍സരം.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 163 റണ്‍സ് നേടുകയായിരുന്നു.  അര്‍ധസെഞ്ച്വറികള്‍ നേടിയ ജാക്വിസ് കാലിസിന്റെയും (72) മനീഷ് പാണ്ഡെയുടെയും (64) തകര്‍പ്പന്‍ ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.
46 പന്തില്‍ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടിച്ചാണ് കാലിസ് കൊല്‍ക്കത്തയുടെ അമരക്കാരനായത്. എന്നാല്‍, 53 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറും പാണ്ഡെയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് പന്തില്‍ മൂന്ന് ബൗണ്ടറിയോടെ പുറത്താവാതെ 13 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും കൊല്‍ക്കത്തന്‍ നിരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ലസിത് മലിങ്കയാണ് മുംബൈ ബൗളിങ് നിരയില്‍ മിന്നിയത്. സഹീര്‍ഖാന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിയില്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നു മുന്നില്‍ മുംബൈ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 122 റണ്‍സില്‍ പോരാട്ടം അവസാനിക്കുകയായിരുന്നു. അമ്പാട്ടി റായുഡു (48), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (27), ആദിത്യ താരെ (24) എന്നിവരാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. 40 പന്തില്‍ നാല് ബൗണ്ടറികളുള്‍പ്പെടുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നരെയ്‌ന് നാലു വിക്കറ്റുകള്‍ കൈക്കലാക്കിയത്. മോര്‍നെ മോര്‍ക്കല്‍, സാക്വിബുല്‍ ഹസന്‍, പിയൂഷ്ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു,
നേരത്തെ രണ്ടാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ നിന്ന് റണ്ണെടുക്കാന്‍ കഴിയാതെ തപ്പിതടയുകയായിരുന്ന ഗംഭീറിനെ മലിങ്ക ക്ലീന്‍ ബൗള്‍ഡാക്കി. സ്‌കോര്‍: ഒരു വിക്കറ്റിന് നാല് റണ്‍സ്. എന്നാല്‍, പിന്നീട് ഗംഭീര തിരിച്ചുവരവാണ് കൊല്‍ക്കത്ത നടത്തിയത്. 131 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി കാലിസും പാണ്ഡെയും കൊല്‍ക്കത്തയെ ശക്തമായ നിലയിലേക്ക് നയിച്ചു.
16ാം ഓവറിലെ അവസാന പന്തില്‍ മലിങ്ക തന്നെ പാണ്ഡെയെയും മടക്കി അയക്കുകയായിരുന്നു. സ്‌കോര്‍: 2-135. നാലാമനായി ക്രീസിലെത്തിയ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയ്ക്ക് രണ്ട് പന്ത് മാത്രമാണ് നേരിടാനായത്. ഒരു റണ്‍സെടുത്ത ഉത്തപ്പയെ സഹീറിന്റെ ബൗളിങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിടികൂടുകയായിരുന്നു. സ്‌കോര്‍: 3-144. ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കാലിസിന്റെ വിക്കറ്റും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 72 റണ്‍സെടുത്ത കാലിസിനെ മലിങ്കയുടെ ബൗളിങില്‍ കോറി ആന്‍ഡേഴ്‌സന്‍ ക്യാച്ചെടുക്കുകയായിരുന്നു.
സാക്വിബുല്‍ ഹസനെ ഒരു റണ്‍സില്‍ മലിങ്ക രോഹിതിനെ കൈകളിലെത്തിച്ചു. സ്‌കോര്‍: 5-149. സൂര്യകുമാറിനൊപ്പം നാല് റണ്‍സുമായി യൂസുഫ് പഠാന്‍ പുറത്താവാതെ നിന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/ipl-kolkata-mumbai-failed">
Twitter
SHARE0
LinkedIn
Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം