ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ഥിനികളെ പാവാട അഴിപ്പിച്ച് നടത്തി

Friday February 10th, 2017
2
Representational image

അന്‍പാര: ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളെ പാടാവ അഴിപ്പിച്ച് ഗ്രൗണ്ടിലൂടെ നടത്തി. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ഇലക്ട്രിസിറ്റി ബോര്‍ഡ് ജൂനിയര്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മീന സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. എട്ടാം ക്ലാസിലെ 15 കുട്ടികളെയാണ് സംസ്‌കൃത ശ്ലോകം പഠിച്ചില്ലെന്ന പേരില്‍ കഠിനശിക്ഷയ്ക്ക് വിധേയരാക്കിയത്. സംഭവത്തില്‍ തെളിവെടുപ്പിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ദിലീപ് കുമാര്‍ അറിയിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/home-work-punishment-school">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം