പശു; ഗുജറാത്തില്‍ സംഘര്‍ഷം വ്യാപിക്കുന്നു

Tuesday July 19th, 2016
2

Cow-Violenceഅഹമദാബാദ്: പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിതരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ആരംഭിച്ച സംഘര്‍ഷം വ്യാപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഏഴ് ദലിത് യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും നിരവധി ബസുകള്‍ അഗ്‌നിക്കിരയാവുകയും ചെയ്തു.

വ്യത്യസ്ത സ്ഥലങ്ങളിലായി ദലിത് സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലികളിലാണ് യുവാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രാജ്യസഭയില്‍ തിങ്കളാഴ്ച ഇക്കാര്യം ഉന്നയിക്കുകയും ബഹളങ്ങള്‍ക്കിടയില്‍ സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

രാജ്‌കോട്ടിലും ജാംനഗറിലുമാണ് ബസുകള്‍ അഗ്‌നിക്കിരയായത്. രാജ്‌കോട്ട്‌പോര്‍ബന്തര്‍ ദേശീയപാത മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി.

സ്വയം ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച നാല് തുകല്‍പണിക്കാരെ എസ്.യു.വില്‍ കെട്ടിയിട്ട് മര്‍ദിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മുന്നറിയിപ്പെന്ന നിലയില്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ ചത്ത പശുവിന്റെ തോലുരിക്കുക മാത്രമാണ് ചെയ്തതെന്ന് അക്രമത്തിനിരയായവര്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ കഴിയുകയാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/gujarat-caw-mother-problm-clash">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം