സ്വര്‍ണ്ണക്കടത്ത് കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മുനീറിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍

Thursday October 1st, 2015
2

Jayalakshmi priyanka motherകോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ലീഗ് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനുമാണ് പ്രതികളായ റഹീമുമായും ബാബുവുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടി പ്രിയങ്കയുടെ അമ്മ ജയലക്ഷ്മിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. കൈരളി പീപ്പിള്‍ ടിവിയോടാണ് ജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ റഹീം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് കുഞ്ഞാലിക്കുട്ടിയും മുനീറും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഇരുവര്‍ക്കും റഹീമുമായി അടുത്ത ബന്ധമുണ്ടെന്നും ജയലക്ഷ്മി വെളിപ്പെടുത്തി. റഹീമിന്റെ ഈ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം പ്രിയങ്ക കേസ് അട്ടിമറിക്കപ്പെടുകയാണ്. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് തനിക്കെതിരെ ഭീഷണിയും പ്രലോഭനവുമുണ്ട്. റഹീം തന്നെ നേരിട്ട് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ റഹീമിന്റെ ബന്ധുവാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരാള്‍ പണവുമായി വീട്ടില്‍ വന്നിരുന്നതായും ജയലക്ഷ്മി വെളിപ്പെടുത്തുന്നു.

റഹീമുമായി ബന്ധമുണ്ടായിരുന്ന സീരിയല്‍ താരം പ്രിയങ്ക ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. ഇത് കൊലപാതകമാണെന്നും റഹീമിനും ഫായിസിനും കേസില്‍ പങ്കുണ്ടെന്നും ആരോപിച്ച് അന്നുതന്നെ മാതാവ് ജയലക്ഷ്മി രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടായിരുന്ന കേസിലെ സംഘാംഗം ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ ആക്രമിക്കപ്പെട്ടതോടെയാണ് സ്വര്‍ണക്കടത്ത് വീണ്ടും സജീവമായത്. റഹീം ആണ് ഷാലു എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റഹീമിന്റെ സഹോദരന്‍ ബാബുവും ലീഗ് എംഎല്‍എ കെഎം ഷാജിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലീഗ് മന്ത്രിമാര്‍ക്കും കേസില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ വരുന്നത്. നേരത്തെ ഫായിസുമായി ലീഗ് നേതാക്കള്‍ക്ക് അടുത്ത ബന്ധമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/gold-smugling-kunhalikutty-muneer-iuml">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം