സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ജെന്‍ഡര്‍ ബജറ്റ്

Friday March 3rd, 2017
2

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ജെന്‍ഡര്‍ ബജറ്റ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിരോധം നഷ്ടപ്പെട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ജെന്‍ഡര്‍ ബജറ്റ് പുനഃസ്ഥാപനത്തിലൂടെ പ്രതിരോധം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. 2017-18 ല്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് തുടങ്ങുമെന്നതാണ് ആശാവഹമായ പ്രഖ്യാപനം. വകുപ്പിന് ജില്ലാതലത്തില്‍ 14 ഓഫീസര്‍മാരുടെയും ഡയറക്ടറേറ്റ് തലത്തില്‍ ലോ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകളും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ബജറ്റില്‍ ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൂടി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയം പ്രതിരോധ പരിശീലനം എന്നിവക്കായി 12കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് എതിരെ ബോധവത്കരണത്തിന് 34 കോടി, വനിത ഷെല്‍ട്ടല്‍ ഹോംസ്, ഷോര്‍ട്ട് സ്‌റ്റേ ഹോംസ്, വണ്‍ സ്‌റ്റോപ്പ് ക്രൈസിസ് സെന്റര്‍ എന്നിവക്ക് 19.5 കോടി രൂപ, അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസ ത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളായ 64 സ്‌കീമുകള്‍ക്ക് 1,060.5 കോടി രൂപ, സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍ എന്നിവയും വനിതകള്‍ക്കായി ബജറ്റില്‍ നീക്കി വച്ചിരിക്കുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/gender-budget-for-female">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം