നീളുന്ന ജയില്‍വാസം; ദിലീപിനായുള്ള വേഷങ്ങള്‍ മറ്റു നടന്മാരിലേക്ക്

Thursday July 27th, 2017
2

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് റിമാന്‍ഡിലായതും ദിലീപിന്റെ ജാമ്യം നീണ്ടു പോകുന്നതും മൂലം സിനിമാ വ്യവസായത്തിന് കോടികളാണ് നഷ്ടമുണ്ടായത്. അണിയറയില്‍ റിലീസിങ്ങിനെരുങ്ങിയ രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം എന്നീ ചിത്രങ്ങള്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്.
അതെ സമയം, ദിലീപിനെ കണ്ട് എഴുതിയ മറ്റു ചിത്രങ്ങളിലേക്ക് മലയാളത്തിലെ രണ്ട് പ്രമുഖ നടന്‍മാരെയാണ് നിര്‍മാതാക്കളും സംവിധായകരും പരിഗണിക്കുന്നതായി സൂചന ലഭിച്ചു. മിമിക്രിയിലൂടെ തന്നെ സിനിമയിലേക്കെത്തിയ പ്രമുഖ താരത്തിനാണ് ദിലീപിന്റെ വേഷങ്ങള്‍ക്കുള്ള പ്രധാന നറുക്ക് വീണതെന്നാണ് വിവരം. ദിലീപിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നുവെങ്കിലും പിന്നീട് അവസരങ്ങള്‍ കുറഞ്ഞു.
നിര്‍മാതാവ് കൂടിയായ മറ്റൊരു യുവതാരത്തിനെയും ദിലീപിന്റെ വേഷങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്നതും ജനവികാരം ദിലീപിനെതിരായതുമാണ് അണിയറ പ്രവര്‍ത്തകരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/film-industrty-against-dileep-kidnap-case/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം