ഫസല്‍ വധം; ആര്‍.എസ്.എസിനെതിരായ തെളിവുകള്‍ കോടതിയില്‍

Friday June 9th, 2017
2

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസിന്റെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. വീഡിയോ ഓഡിയോ തെളിവുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഫസലിന്റെ സഹോദരന്‍ സത്താറാണ് സി.ബി.ഐ കോടതിയില്‍ ഇവ സമര്‍പ്പിച്ചിരിക്കുന്നത്.

ആര്‍.എസ്.എസിന്റെ കൊടിയും ബോര്‍ഡും നശിപ്പിച്ചതിന് താനടക്കമുള്ള നാല് പേര്‍ ചേര്‍ന്ന് ഫസലിനെ വധിക്കുകയായിരുന്നുവെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി പടുവിലായി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മത മൊഴി പൊലീസിന് നല്‍കിയത്.

2006 ഒക്ടോബര്‍ 22ന് വീടിന്റെ പരിസരത്തുവെച്ചാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/fasal-murder-evidence-against-rss/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം