പാലില്‍ മായം ചേര്‍ക്കുന്നവരെ ജീവപര്യന്തം ശിക്ഷിക്കണം; സുപ്രീം കോടതി

Thursday December 5th, 2013
2

suprime courtഡല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കു ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നു സുപ്രീംകോടതി. ജീവപര്യന്തം തടവ് ഉറപ്പ് വരുത്തുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് ആക്റ്റ് പ്രകാരം പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കുള്ള പരമാവധി ശിക്ഷ ആറു മാസമാണ്. ഇത് അപര്യാപതമാണെന്നു വിലയിരുത്തിയാണു സുപ്രീംകോടതി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ആരോഗ്യത്തിനു ഹാനികരമാകുന്ന തരത്തില്‍ പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും അതു വില്‍ക്കുന്നവര്‍ക്കും ജീവപര്യന്തം തടവു ശിക്ഷ നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും ഒഡിഷയിലും മായം ചേര്‍ത്ത പാല്‍ വ്യാപകമായി വിറ്റഴിക്കുന്നതിനെകുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണക്കവെയാണു ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജസ്റ്റിസ് എ.കെ. സിക്രിയും അംഗങ്ങളായ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
ഫുഡ് സെക്യൂരിറ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായി മായം ചേര്‍ത്ത പാല്‍ വിറ്റഴിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/fake-milk-sellers-life-time-prison">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം