എന്‍ഫീല്‍ഡ് പുതിയ മോഡല്‍ ഹിമാലയന്റെ വില്‍പ്പന ഡല്‍ഹിയില്‍ നിരോധിച്ചു

Saturday March 19th, 2016
2

royalenfield-himalayan-bike-6ഡല്‍ഹി: സാഹസിക യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച പുതിയ മോഡലായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില്‍പ്പന നിരോധിച്ചു. കഴിഞ്ഞ ദിവസമാണ് ഹിമാലയന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡല്‍ഹിയിലാണ് വാഹനത്തിന്റെ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ പുക മലിനീകരണ അളവ് പാലിക്കാത്തതാണ് ഹിമാലയന്റെ വില്‍പ്പന നിരോധിച്ചതിന് കാരണം. ഉടന്‍ തന്നെ വാഹനം ഡല്‍ഹിയില്‍ തിരികെ എത്തുമെന്ന് കന്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ അവതരിപ്പിച്ചത്. ഇന്നു വരെ പുറത്തിറങ്ങിയയില്‍ നിന്ന് വ്യത്യസ്തമായ ബൈക്കാണ് ഹമാലയനെന്ന് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു. പുതുതായി വികസിപ്പിച്ച 411 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹിമാലയനില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ മുംബൈ എക്‌സ്‌ഷോറും വില 1.55 ലക്ഷം രൂപയാണ്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച എന്‍ജിന് മെയിന്റനന്‍സ് കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നും കമ്പനി അവകാശപ്പെടുന്നു. റോയല്‍ എന്‍ഫില്‍ഡ് ഹിമാലയന്‍ ഓഫ് റോഡ് യാത്രകളില്‍ വന്‍കുതിപ്പുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/enfield-bullet-new-model">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം