മലപ്പുറത്ത് നടന്നത് അട്ടിമറി ശ്രമമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Thursday November 5th, 2015
2

Election machineതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയ് അട്ടിമറിയാണോ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു ആശങ്കപ്പെട്ടു. ബാഹ്യ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറോടും എസ്.പിയോടും വിശദീകരണം തേടി. ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് പ്രശ്‌നകാരണമെന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ വിശദീകരണം. അവസാന നിമിഷം വരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയി നിന്ന് ഒഴിവാവാനായിരുന്നു പല ഉദ്യോഗസ്ഥരുടെയും ശ്രമമെന്നും കലക്ടര്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ മൂന്ന് നഗരസഭകളിലും 42 ഗ്രാമപഞ്ചായത്തുകളിലുമായി 237 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്. ഇതില്‍ തൊണ്ണൂറ് ശതമാനം ബൂത്തുകളിലും പതിനൊന്ന് മണിയായിട്ടും വോട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ദ്ധര്‍ പരാതി ഉയര്‍ന്ന ബൂത്തുകളിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരു പഞ്ചായത്തില്‍ ഒരു സാങ്കേതിക വിദഗ്ദ്ധന്‍ മാത്രമാണ് ഉള്ളത്. ഇത്മൂലം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ഏറെ കാത്തു നില്‍ക്കേണ്ടിവരും. മലപ്പുറം ജില്ലയില്‍ നിന്നു മാത്രം തിരഞ്ഞെടുപ്പ് കമ്മീഷന് 225 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പലതിലും കടലാസ് തിരുകിയ നിലയിലും ചിലതില്‍ സ്റ്റിക്കര്‍ പതിച്ച നിലയിലും മറ്റു ചിലതില്‍ സെലോ ടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു. യഥാര്‍ഥ പോളിങ്ങിന് അര മണിക്കൂര്‍ മുമ്പ് നടന്ന മോക്ക് പോളിങ്ങില്‍ ഇത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നിരുന്നില്ലെന്നതാണ് അട്ടിമറിയാണോയെന്ന സംശയം ബലപ്പെടുത്തുന്നത്.
മലപ്പുറത്ത് വ്യാപക അട്ടിമറി – വാര്‍ത്തവായിക്കാം
തൃശൂര്‍ ജില്ലയിലും ഏതാനും സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്ന്, പതിനേഴ് വാര്‍ഡുകളിലെ വോട്ടെടുപ്പ് മാറ്റിവച്ചു. പാലക്കാട് ജില്ലയിലെ ബമ്മണ്ണൂരിലും വോട്ടിങ് യന്ത്രം പണിമുടക്കിയതായി റിപ്പോര്‍ട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/election-commission-about-mpm-issue">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം