ഡൊണാള്‍ഡ് ട്രംപ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ജന്തര്‍മന്തറില്‍ ഹിന്ദുസേനയുടെ പൂജ

Thursday May 12th, 2016
2

donald trumbന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിനായി ഹിന്ദുസേനയുടെ അഗ്‌നി പൂജ. ലോകത്തെ ‘ഇസ്ലാമിക് ഭീകരത’യില്‍ നിന്ന് രക്ഷിക്കാന്‍ ട്രംപിന്റെ വിജയം ആവശ്യമാണെന്ന ആഹ്വാനവുമായാണ് പൂജ.

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ആണ് പൂജ നടന്നത്. ഡൊണാള്‍ഡ് ട്രംപ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പൂജ. ട്രംപ് വന്നാല്‍ ഇസ്ലാമിക ഭീകരത അവസാനിക്കും.ഞങ്ങള്‍ ട്രംപിനെ സ്‌നേഹിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തിലൂടെ പറഞ്ഞു. ഹിന്ദുസേനാ പ്രസിഡന്റ് വിഷ്ണു ഗുപ്തനടക്കം നിരവധി പേര്‍ പൂജയില്‍ പങ്കെടുത്തു.

അധികാരത്തിലേറിയാല്‍ അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്നും അഭയാര്‍ത്ഥികളെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതില്‍ നിര്‍മ്മിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. കൂടാതെ ഇസ്‌ലാമിനെതിരേ നിരവധി വിവാദ പ്രസ്താവനകള്‍ ട്രംപ് തന്റെ പ്രചാരണ കാലത്ത് നടത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരേയും ട്രംപ് ശബ്ദിച്ചിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/donald-trumb-american-president-candidate-hindu-sena-pooja/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം