ഡെന്റല്‍ കോളജ് തട്ടിപ്പ്: മന്ത്രി മുനീറിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രിംകോടതി

Wednesday January 28th, 2015
2

PA Hamza dental collegeന്യൂഡല്‍ഹി: ഡെന്റല്‍ കോളജ് തുടങ്ങാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ മന്ത്രി എം കെ മുനീറിന്റെ സഹോദരീ ഭര്‍ത്താവും ദേശീയ ഗെയിംസ് ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ പി എ ഹംസക്കെതിരായ അറസ്റ്റ് വാറന്റ് സുപ്രിംകോടതി ശരിവച്ചു. 2014 ഒക്ടോബര്‍ 31നകം പണം തിരികെ നല്‍കിയില്ലെങ്കില്‍ ഹംസയെ ജയിലില്‍ അടക്കാമെന്ന ഹൈക്കോടതി വിധിയാണ് ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചത്. ദേശീയ ഗെയിംസ് കഴിഞ്ഞതിനു ശേഷം പണം തിരികെ നല്‍കാമെന്നു ഹംസക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചെങ്കിലും കോടതി തള്ളി.

ഡെന്റല്‍ കോളജ് തുടങ്ങാമെന്ന വ്യാജേന ഗള്‍ഫ് വ്യവസായിയായ കണ്ണൂര്‍ സ്വദേശി ഷബീര്‍ അബ്ദുല്‍ ഖാദറില്‍ നിന്ന് 3.75 കോടി രൂപ ഹംസ വാങ്ങിയതോടെയാണ് കേസിന്റെ തുടക്കം. കോളജ് തുടങ്ങാത്തതിനാല്‍ ഷബീര്‍ പണം തിരികെ ചോദിച്ചു. നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. തുടര്‍ന്നു തലശ്ശേരി സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പണം ആറു മാസത്തിനകം 12 ശതമാനം പലിശ സഹിതം നല്‍കാമെന്ന് ഉറപ്പു നല്‍കിയതിനാല്‍ കേസ് തീര്‍പ്പാക്കി. പണം നല്‍കാത്തതിനാല്‍ ഷബീര്‍ കോഴിക്കോട് കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യാനായിരുന്നു കോഴിക്കോട് കോടതിയുടെ ഉത്തരവ്. ഇതിനെതിരേയാണ് ഹംസ ഹൈക്കോടതിയെ സമീപിച്ചത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/dental-college-fraud-pa-hamza">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം