അവധിക്കു നാട്ടിലേക്കു പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Monday February 27th, 2017
2

അല്‍കോബാര്‍: അവധിയ്ക്കായി നാട്ടിലേക്കു പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ കുറുമ്പാലമൂട് മഹലില്‍ വീട്ടില്‍ താമസക്കാരനായ അബൂബക്കര്‍ മഹലില്‍ (51 വയസ്സ്) ആണ് മരണമടഞ്ഞത്. പത്തുവര്‍ഷത്തില്‍ ഏറെയായി സൗദിയില്‍ പ്രവാസിയായിരുന്നു. അല്‍കോബാറില്‍ വാഹനസ്‌പെയര്‍പാര്‍ട്ട്‌സ് വില്‍പന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന, അബൂബക്കര്‍ ഒരാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ അബൂബക്കറിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല.
റസിയത്ത് ആണ് അബൂബക്കറിന്റെ ഭാര്യ. റിസ്‌വാന്‍, ജെസ്മി ബക്കര്‍, തെന്‍സി ബക്കര്‍, റംസി ബക്കര്‍ എന്നിവര്‍ മക്കളാണ്.
നവയുഗം സാംസ്‌കാരികവേദിയുടെ തുക്ബ ബയോണിയ യൂണിറ്റിലെ പ്രവര്‍ത്തകനായിരുന്ന അബൂബക്കര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. അബൂബക്കറിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/death-pravasi-nava-yugam/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം