സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ബി.ജെ.പി സാമാജികര്‍ മുന്നില്‍

Thursday August 31st, 2017
2

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയതില്‍ ബി.ജെ.പി സാമാജികര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വേയിലാണ് ഈ വിവരം. എം.പി മാരും എം.എല്‍.എ മാരും ഉള്‍പ്പെടെ 51പേര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. 51ല്‍ 48ഉം എം.എല്‍.എമാരാണ്. മൂന്നുപേര്‍ എം.പിമാരും കുറ്റകൃത്യം നടത്തിയവരില്‍ 14 എം.എല്‍.എമാര്‍ ബി.ജെ.പിക്കാരാണ്. ഏഴുപേര്‍ ശിവസേനയില്‍ നിന്നും ആറുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുമുള്ളവരാണ്.

സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുക, അന്തസ്സിന് കോട്ടം തട്ടും വിധം പെരുമാറുക, തട്ടിക്കൊണ്ടുപോവുക, വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുക, ബലാല്‍സംഗം ചെയ്യുക, സ്ത്രീകളെ അപമാനിക്കുന്ന വിധം വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് എം.എല്‍.എമാര്‍ക്കും എം.പിമാരുര്‍ക്കുമെതിരെയുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിലവിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും (4852) സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരിക്കുന്നത്. ഇതില്‍ 774 എം.പി മാരുടെയും 4078 എം.എല്‍.എമാരുടെയും സത്യവാങ്മൂലങ്ങള്‍ ഉണ്ട്. പരിശോധിച്ചവയില്‍ എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെ 1581 പേര്‍ (33%) ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. അതില്‍ 51 എണ്ണം സ്ത്രീകള്‍ക്കെതിരെയുള്ളതാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/crime-against-women-bjp-members">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം