സ്ഥാനാര്‍ഥി നിര്‍ണയം; സംസ്ഥാന സെക്രട്ടറിയേറ്റിനെതിരെ കേന്ദ്രത്തിന് വി എസ് കത്തയച്ചു

Thursday March 17th, 2016
2

VS achuthananthanതിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാകപ്പിഴകളുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ വിജയസാധ്യത മാത്രമേ മാനദണ്ഡമാക്കാവൂവെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു. കൊല്ലം ജില്ലയില്‍ പികെ ഗുരുദാസനും ആലപ്പുഴയില്‍ സി കെ സദാശിവനും സീറ്റുകള്‍ നല്‍കാത്തതു ചൂണ്ടിക്കാണിച്ചാണു കത്തു നല്‍കിയതെന്നാണു വിവരം. അച്യുതാനന്ദന്റെ വിശ്വസ്തയായ സിഎസ് സുജാതയുടെ പേര് ചെങ്ങന്നൂര്‍ മണ്ഡലത്തിലാണ് ഉയര്‍ന്നുകേട്ടത്. എന്നാല്‍, ജില്ലാ സെക്രട്ടേറിയറ്റ് ഇതു പരിഗണിച്ചില്ല. ഇക്കാര്യവും അച്യുതാനന്ദന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ അനുമതി നല്‍കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഇതിനു മുമ്പായി ഇടപെടല്‍ നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/cpm-state-secretaryet-letter-vs">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം