സി.പി.എം നേതാവിന്റെ മരണം കൊലപാതകമെന്ന് സംശയം

Saturday September 24th, 2016
2

cpm-humayoon-murderകൊല്ലം: സി.പി.എം പ്രാദേശിക നേതാവിന്റെ മരണം കൊലപാതമെന്ന് സംശയം. പത്തനാപുരം കാനച്ചിറവീട്ടില്‍ ഹുമയൂണി (65) നെയാണ് വീട്ടുവളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിപിഎം പത്തനാപുരം ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ പത്തനാപുരം മേഖലാ പ്രസിഡന്റുമാണ് ഹുമയൂണ്‍. ഹുമയൂണിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് വീടിന്റെ പിന്‍ഭാഗത്ത് മരിച്ച നിലയില്‍ മൃതദ്ദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് സമീപത്തെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തലക്ക് മുന്നിലും മുഖത്തും മുറിവേറ്റ പാടുകളും, തലക്ക് പിന്നില്‍ രക്തം തളം കെട്ടിക്കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹം. അവിവാഹിതനായ ഹ്യൂമയൂണ്‍ ജ്യേഷ്ഠനായ റഹ്മത്തിനൊപ്പം കുടുംബവീട്ടിലായിരുന്നു താമസം.

മോഷണശ്രമത്തിനിടെ ഹുമയൂണ്‍ അക്രമിക്കപ്പെട്ടതാവാമെന്നും പോലീസ് സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവും പോലീസ് പരിശോധിക്കും. നെറ്റിയില്‍ ആഴത്തില്‍ കമ്പി ഉപയോഗിച്ച് വെട്ടിയ രീതിയിലുള്ള മുറിവാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. സ്വാഭാവിക മരണത്തില്‍ ഇത്തരത്തിലുള്ള സാഹചര്യം പതിവില്ല എന്നുള്ളതും തലക്ക് പിന്നിലും മുഖത്തിന്റെ പല ഭാഗത്തും ആഴത്തില്‍ മുറിവുകള്‍ ഏറ്റതുമാണ് സംശയം ജനിപ്പിക്കുവാന്‍ കാരണം. അടുത്ത ബന്ധുക്കളില്‍ നിന്ന് പോലീസ് മൊഴിയെടുക്കും. ഹുമയൂണിന്റെ മരണത്തെ പറ്റി പ്രതികരിക്കാന്‍ പ്രാദേശിക നേതാക്കള്‍ ഇതുവരെയും തയ്യാറായിട്ടില്ല. കൊല്ലത്തുനിന്നും കൊട്ടാരക്കരയില്‍ നിന്നും ഡോഗ് സ്‌ക്വോഡും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി. പോലീസ് ഡോഗ് വീട്ടുവളപ്പിലും ഔട്ട് ഹൗസിലും റോഡിലും മാത്രമാണ് മണം പിടിച്ചെത്തിയത്.പുനലൂര്‍ എ എസ് പി ജി കാര്‍ത്തികേയന്റെ നേത്വത്തിലുളള പോലീസ് സംഘം അന്വേഷണമാരംഭിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/cpm-local-leader-death-kollam">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം