പശുക്കടത്ത് ആരോപിച്ച് മുസ്ലിംയുവാവിനെ അടിച്ചു കൊന്നു

Sunday September 18th, 2016
2

mohammed-ayyob-murderഅഹമ്മദാബാദ്: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകര്‍ മുസ്ലിംയുവാവിനെ ക്രൂരമായി മര്‍ദിച്ചിച്ചു കൊന്നു. മുഹമ്മദ് അയ്യൂബ് എന്ന 25 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. തലസ്ഥാനമായ അഹമ്മദാബാദില്‍ സെപ്തംബര്‍ 13നായിരുന്നു സംഭവം. പശുക്കുട്ടിയെയും കാളക്കുട്ടിയെയും കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍പെട്ട് പശുക്കുട്ടി ചത്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വാഹനം പരിശോധിക്കുകയും പശുവിനെ കടത്തുകയാണെന്നാരോപിച്ച് അയ്യൂബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അനധികൃതമായി പശുവിനെ കടത്തിയതിന് അയ്യൂബിനെതിരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/cow-protec-tion-murder/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം