കേന്ദ്രസര്‍ക്കാറിനെതിരെ 369 കോടതിയലക്ഷ്യ കേസുകള്‍

Thursday July 27th, 2017
2

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കോടതികളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ 369 കോടതിയലക്ഷ്യ കേസുകള്‍. ഇക്കഴിഞ്ഞ ജൂണ്‍ 12 ലെ കണക്ക് പ്രകാരം സര്‍ക്കാറുമായി ബന്ധപ്പെട്ട 1,35,060 കേസുകളാണുള്ളത്. ഇതിനു പുറമെയാണ് 369 കോടതിയലക്ഷ്യ കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത്. നിയമ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

സര്‍വിസ് പ്രശ്‌നങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങളുമായുള്ളതും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ളതുമായ തര്‍ക്കങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ് കേസ്. ഉത്തരവുകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യമായത്.

ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ റെയില്‍വേയാണ്. 241 കേസുകളാണ് ഉള്ളത്. ആഭ്യന്തര മന്ത്രാലയത്തിനെതിരെ 68 ഉം വിനിമയ മന്ത്രാലയത്തിനെതിരെ 21 ഉം കേസുകളുണ്ട്. കോടതികളിലുള്ള മൊത്തം കേസുകളില്‍ 46 ശതമാനം സര്‍ക്കാറുമായി ബന്ധപ്പെട്ടതാണ്. ഇത്തരം കേസുകള്‍ പരമാവധി കുറക്കണമെന്നും കോടതികളുടെ ഭാരം ലഘൂകരിക്കണമെന്നും പ്രധാനമന്ത്രി ഈയിടെ നിര്‍ദേശിച്ചിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/court-case-against-central-govt">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം