വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സംഘര്‍ഷത്തിന് ശ്രമം; കുമ്മനത്തിനെതിരെ പരാതി

Tuesday May 16th, 2017
2

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊന്ന സി.പി.എം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനമെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരാതി. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുക വഴി കണ്ണൂരില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ മന:പ്പൂര്‍വം ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരില്‍ സി.പി.എം വിരോധം സൃഷ്ടിക്കുവാനായിരുന്നു ശ്രമം. ഇവരെ പ്രകോപിപ്പിച്ച് സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാനുദ്ദേശിച്ചിട്ടുള്ളതായിരുന്നു വിഡിയോ എന്നും പരാതിയില്‍ പറയുന്നു. ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന പേരിലാണ് വിഡിയോ കുമ്മനം ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും സംഭവത്തില്‍ വേണ്ടി വന്നാല്‍ ബി.ജെ.പി അധ്യക്ഷനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എവിടെയാണ് ആഹ്ലാദപ്രകടനം നടത്തിയതെന്ന് വ്യക്തമല്ലെന്നും തെറ്റായ പ്രചരണങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുമ്മനം പോസ്റ്റ് ചെയ്ത വിഡിയോക്കെതിരെ നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ നേതാവ് കുമ്മനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/complaint-against-kummanam-sfi">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം