ഉച്ചഭക്ഷണത്തിന് ആധാര്‍; കേന്ദ്ര നടപടി വിചിത്രവും അപഹാസ്യവുമെന്ന് മുഖ്യമന്ത്രി

Sunday March 5th, 2017
2

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നീക്കമെന്നു പറയുന്നു. സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. അതിന്റെ സുതാര്യതയിലും കാര്യക്ഷമതയിലും ആധാറിന് എന്താണ് കാര്യം. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അനിവാര്യമായ ഉത്തരവാദിത്തമാണ്. അതില്‍ സാങ്കേതിക തടസ്സം സൃഷ്ടിക്കാനേ ഈ തീരുമാനം ഇടയാക്കൂ പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്. ഈ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് അവര്‍ വിദ്യാര്‍ത്ഥികളാണ് എന്നതുകൊണ്ടാണ്. പാചക വാതക സബ്‌സിഡിയില്‍ വെള്ളം ചേര്‍ത്ത രീതിയില്‍ ഉച്ചഭക്ഷണത്തിലും കൈവെക്കുന്നത് സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ തോത് വര്‍ധിപ്പിക്കാനിടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്ന ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപെട്ടു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/cm-against-nda-ministry-action-adhaar/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം