ചൈനീസ് ഓപണ്‍: സൈനക്ക് തോല്‍വി

Monday November 16th, 2015
2

Saina nywalഫുസോ: ചൈനീസ് മണ്ണില്‍ കിരീടം നിലനിര്‍ത്താനുള്ള സൈന നെഹ്‌വാളുടെ മോഹങ്ങള്‍ കലാശപ്പോരാട്ടത്തില്‍ കെട്ടടങ്ങി. തുടര്‍ച്ചയായി രണ്ടാമതും ചൈനീസ് ഓപണ്‍ ബാഡ്മിന്റണ്‍ കിരീടമണിയാനിറങ്ങിയ ഇന്ത്യന്‍ സൂപ്പര്‍താരത്തെ ആതിഥേയ താരം ലി സുറുയിയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് കെട്ടുകെട്ടിച്ച് ഏഴു ലക്ഷം ഡോളര്‍ പ്രതിഫലമുള്ള ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായത്. സ്‌കോര്‍: 12-21, 15-21.

ആദ്യ ഗെയിമില്‍ 4-2 ലീഡോടെ മുന്നേറിയ ഇന്ത്യന്‍താരം തുടര്‍ച്ചയായി പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ലോങ് റാലികളും എയ്‌സുകളുമായി ലി മത്സരത്തില്‍ തിരിച്ചുവന്നു. 6-11ന് ലീഡെടുത്ത ചൈനക്കാരി ഒരിക്കല്‍പോലും സൈനക്ക് അവസരം നല്‍കാതെ ഗെയിം സ്വന്തം വരുതിയിലുമാക്കി.
രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ സൂചനകളുമായാണ് സൈന തുടങ്ങിയത്. 4-0, 8-4, 12-7 നിലയില്‍ ഇന്ത്യക്കാരി മുന്നേറിയെങ്കിലും തുടര്‍ച്ചയായി നാല് പോയന്റുകള്‍ പിടിച്ച് ലി ലീഡെടുത്തു.15-21ന് രണ്ടാം ഗെയിം നേടി കിരീടവും ഒളിമ്പിക്‌സ് ചാമ്പ്യന്‍ കൈപ്പിടിയിലൊതുക്കി. സീസണില്‍ സൈനയില്‍നിന്ന് ലി തട്ടിയെടുക്കുന്ന രണ്ടാം കിരീടമാണ് ചൈന ഓപണ്‍.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/chines-open-saina-out">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം