തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് നേട്ടം

Thursday January 5th, 2017
2
Representational image

തിരുവനന്തപുരം: 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഒമ്പതിടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് യു.ഡി.എഫ് ഒരിടത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളും വിജയിച്ചു. രണ്ട് സീറ്റുകള്‍ പിടിച്ചെടുത്ത യു.ഡി.എഫിന് രണ്ട് സീറ്റ് നഷ്ടമായി. എല്‍.ഡി.എഫിനും മൂന്നു സീറ്റുകള്‍ നഷ്ടപ്പെട്ടു. മൂന്ന് സീറ്റ് നിലനിര്‍ത്തിയ ബി.ജെ.പി ഒരു സീറ്റ് കൈവിട്ടു.

കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍ തേവള്ളി ഡിവിഷന്‍ ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പിയുടെ ബി. ഷൈലജ 400 വോട്ടിന് വിജയിച്ചു. വാഹനാപകടത്തില്‍ മരിച്ച ബി.ജെ.പി മെമ്പര്‍ കോകില എസ്. കുമാറിന്റെ അമ്മയാണ് ഷൈലജ. പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു.

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പി.ആര്‍ ശശി 71 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയാണ് ശശി പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. തെക്കുംമുറി സീറ്റിലെ വിജയത്തോടെ ഗ്രാമപഞ്ചായത്ത് ഭരണത്തിനുള്ള കേവല ഭൂരിപക്ഷം കേരളാ കോണ്‍ഗ്രസിന് ലഭിച്ചു.

തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി വികാസ് 585 വോട്ടിന് വിജയിച്ചു. ബി.ജെ.പിയിലെ പി. സജികുമാര്‍ രണ്ടും യു.ഡി.എഫിലെ ഡി.സി.സി അംഗം കാച്ചാണി രവി മൂന്നും സ്ഥാനത്തെത്തി.

കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ റംല ചോലയ്ക്കല്‍ (എല്‍.ഡി.എഫ്) 400 വോട്ടിന് ജയിച്ചു. സി.പി.എം സ്ഥാനാര്‍ഥി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. സുഹ്‌റ (കോണ്‍ഗ്രസ്), റയ്ഹാനത്ത് (മുസ് ലിം ലീഗ്) എന്നിവരും മത്സരിച്ചിരുന്നു.

കണ്ണൂര്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി എല്‍.ഡി.എഫ് ലാലി തോമസ് വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈനി റോയി തോല്‍പിച്ചാണ് എല്‍.ഡി.എഫ് സീറ്റ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ സിറ്റിങ് മെമ്പര്‍ വത്സ ജായിസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത. പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര വാര്‍ഡില്‍ എല്‍.ഡി.എഫിലെ എന്‍.വി രമേശന്‍ 1058 വോട്ടിന് വിജയിച്ചു.

പാലക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അമ്പാഴക്കോട് വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. മുസ് ലിം ലീഗ് സ്ഥാനാര്‍ഥി ഗഫൂര്‍ കോല്‍ക്കളത്തിലാണ് 84 വോട്ടിനും തെങ്കര ഗ്രാമപഞ്ചായത്ത് പാഞ്ചക്കോട് കോണ്‍ഗ്രസിലെ (യു.ഡി.എഫ്) എം. ഉഷ 16 വോട്ടിനും വിജയിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് മങ്കര ആര്‍.എസ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. വി.കെ ഷിബു 31 വോട്ടിന് വിജയിച്ചു.

ആലപ്പുഴ കൈനകരി ഗ്രാമപഞ്ചായത്ത് ചെറുകാലികായല്‍ വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. അനിത പ്രസാദ് 534 വോട്ടിനാണ് വിജയിച്ചത്. പുറക്കാട് ഗ്രാമപഞ്ചായത്ത് ആനന്ദേശ്വരം വാര്‍ഡില്‍ എല്‍.ഡി.എഫിലെ നിജ അനില്‍ കുമാറും വിജയിച്ചു.

പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാര്‍ഡില്‍ ബി.ജെ.പിയുടെ പി.ജി തങ്കപ്പന്‍പിള്ള വിജയിച്ചു. 53 വോട്ടാണ് ഭൂരിപക്ഷം.

കാസര്‍കോട് മീഞ്ച ഗ്രാമപഞ്ചായത്ത് മജിബയല്‍ വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രഹാസ ആല്‍വയെ 133 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.ഐയിലെ പി. ശാന്താ രാമഷെട്ടി പരാജയപ്പെടുത്തിയാണ്. ബി.ജെ.പി അംഗമായിരുന്ന യശോദ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/bye-election-ldf-won-2017/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം