കേരളത്തില്‍ ബസ് ചാര്‍ജ് കൂട്ടി; ഡല്‍ഹിയില്‍ കുറച്ചു

Thursday December 22nd, 2016
2


ന്യൂഡല്‍ഹി: കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് നിരക്ക് കുത്തനെ കുറച്ചു. മിനിമം നിരക്കില്‍ പകുതിയും ഒരു മാസം കാലാവധിയുള്ള പാസിന് 75 ശതമാനം വരെയുമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കുറച്ചത്. നഗരത്തിലെ വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണിത്.

നിലവില്‍ എ.സി ഇല്ലാത്ത ബസുകള്‍ക്ക് അഞ്ചു മുതല്‍ 15 വരെ രൂപയാണ് നിരക്ക്. ഇത് അഞ്ചു രൂപയാക്കി. എ.സി ബസുകള്‍ക്ക് ഇപ്പോഴുള്ള 10 മുതല്‍ 25 വരെ രൂപ എന്ന നിരക്ക് 10 ആയി കുറച്ചു. ഒരു മാസത്തേക്കുള്ള പാസിന് എ.സി ബസുകളില്‍ 1,000 രൂപയും എ.സി ഇല്ലാത്ത ബസുകളില്‍ 800 രൂപയുമാണ്. ഇത് 250 ആക്കി. സാമ്പത്തികമായി പിന്നാക്ക കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും 21 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യ പാസ് നല്‍കാനും തീരുമാനമുണ്ട്.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (ഡി.ടി.ഡി.സി) ഡല്‍ഹി നഗരത്തിലും പരിസരങ്ങളിലും ബസ് സര്‍വിസ് നടത്തുന്നത്. എ.സി ഇല്ലാത്ത 2,506 ലോഫ്‌ളോര്‍ ബസുകളും 1,275 എ.സി ലോഫ്‌ളോര്‍ ബസുകളുമാണ് സര്‍വിസിന് ഉപയോഗിക്കുന്നത്. ഇതോടൊപ്പം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള 1,100 സ്റ്റാന്‍ഡേര്‍ഡ് ക്‌ളസ്റ്റര്‍ ബസുകളുമുണ്ട്. നിരക്ക് ഇളവ് ക്‌ളസ്റ്റര്‍ ബസുകള്‍ക്കും ബാധകമാണ്.
അതെ സമയം, കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി ആറു രൂപയാക്കി കുറച്ച മിനിമം നിരക്ക് കഴിഞ്ഞ ദിവസം എണ്ണ വില കൂടിയെന്ന കാരണം പറഞ്ഞ് ഏഴു രൂപയാക്കി ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/bus-charge-increase-kerala-decrease-delhi">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം