ബസ് കാറിലും ബൈക്കിലുമിടിച്ച് വിദ്യാര്‍ഥികളടക്കം നാലു മരണം

Monday January 2nd, 2017
2

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. കുസാറ്റ് വിദ്യാര്‍ഥികളായ മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയുമാണ് മരിച്ചത്. ഹരിശങ്കര്‍, കിരണ്‍ എന്നിവരാണ് മരിച്ച ബൈക്ക് യാത്രികര്‍.
വള്ളിക്കാവില്‍ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന അമൃത വിദ്യാലയത്തിലെ ബസാണ് അപകടത്തിനിടയാക്കിയത്. സ്റ്റിയറിംഗ് തകരാറ് സംഭവിച്ച് ബസ് നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്നത് കുസാറ്റിലെ വിദ്യാര്‍ഥികളാണ്. ഇതില്‍ വാഹനമോടിച്ചിരുന്ന യുവാവും മുന്‍വശത്തിരുന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/bus-bike-car-accident-kochi-4-death">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം