വിവേചനമില്ലാത്ത യൂനിഫോമുകള്‍; ആണ്‍കുട്ടികള്‍ക്ക് പാവാടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും

Monday June 13th, 2016
2

Teenage-schoolgirls-stand-011ലണ്ടന്‍: ബ്രിട്ടനിലെ 80 സ്‌കൂളുകള്‍ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകള്‍ അനുവദിക്കാന്‍ ഒരുങ്ങുന്നു. ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും സ്‌കൂളുകളിലേക്ക് വരാനാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. മൂന്നാംലിംഗത്തില്‍ പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂളുകളില്‍ ‘ലിംഗ നിഷ്പക്ഷ’മായ യൂണിഫോം അനുവദിക്കാന്‍ ധാരണയായത്. തങ്ങള്‍ക്ക് പാകമെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ഇട്ട് ഇനി സ്‌കൂളുകളില്‍ വരാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാലിക്കേണ്ട വസ്ത്രരീതിയെക്കുറിച്ച് സ്‌കൂളുകളുടെ നിയമാവലിയില്‍ ഉണ്ടായിരുന്ന ചട്ടങ്ങളും ഇതോടെ എടുത്തുകളഞ്ഞിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെയും ലിംഗവൈവിധ്യം പുലര്‍ത്തുന്നവരെയും അകറ്റി നിറുത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

ബ്രിമിങ് ഹാമിലെ അലന്‍സ് ക്രോഫ്റ്റ് സ്‌കൂളാണ് രാജ്യത്ത് ലിംഗ നിഷ്പക്ഷ യൂണിഫോമുകള്‍ ആദ്യം അനുവദിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ യൂണിഫോമുകള്‍ ധരിക്കാന്‍ െ്രെബറ്റണ്‍ കോളജ് ഒരു വര്‍ഷം മുന്‍പുതന്നെ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

ഓരോ കുട്ടിയുടേയും ലിംഗവും വ്യക്തിത്വവും എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് തന്നെ നല്‍കുകയാണ് ശരിയെന്നാണ് സ്‌കൂളധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പുതിയ തീരുമാനത്തില്‍ രാജ്യത്തെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മാത്രമേ പുതിയ നടപടി കൊണ്ട് സാധ്യമാകൂവെന്നാണ് ഇവരുടെ വാദം.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/briton-school-uniform-changed">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം