ബോളിവുഡ് താരങ്ങളുടെ വിദ്യഭ്യാസ യോഗ്യത അറിയാം….

Saturday January 7th, 2017
2

മുംബൈ: സിനിമയില്‍ ഡോക്ടറായും ശാസ്ത്രജ്ഞനായും അഭിനയിച്ചു അരങ്ങുവാഴുന്ന ബോളിവുഡ് താരങ്ങളുടെ വിദ്യഭ്യാസ യോഗ്യത അറിഞ്ഞാല്‍ ഒരുപക്ഷെ വിശ്വസിക്കാന്‍ പ്രയാസമാകും. സ്‌കൂള്‍ വിദ്യഭ്യാസം മാത്രമുള്ളവരും പ്രൊഫഷനല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.

 • മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിര്‍ഖാന്റെ വിദ്യാഭ്യാസ യോഗ്യത വെറും സ്‌കൂള്‍ പഠനം മാത്രമാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആമിര്‍ സിനിമാ മേഖലയിലേക്ക് കടക്കുകയായിരുന്നു.
 • ബോളിവുഡ് താരം സെയ്ഫുലിഖാന്റെ ഭാര്യയായ കരീന കപൂര്‍ ലോ കോളേജില്‍ ഒരു വര്‍ഷം പഠിച്ചിട്ടുണ്ട്. പിന്നീട് പഠനം ഉപേക്ഷിച്ച് സിനിമയിലേക്കെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മൈക്രോ കംപ്യൂട്ടേഴ്‌സ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട് കരീന.
 • യുഎസിലായിരുന്നു പ്രിയങ്ക ചോപ്രയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഇന്ത്യയിലെത്തിയ പ്രിയങ്ക ബറേലിയിലെ സൈനിക സ്‌കൂളില്‍ ചേരുകയും പിന്നീട് മുംബൈയിലെ കോളേജില്‍ തുടര്‍ന്ന് പഠിക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കാതെയാണ് സിനിമാമേഖലയിലേക്ക് കടന്നുവന്നത്.
  bollywood1
 • എംബിഎ യോഗ്യതയുള്ള താരമാണ് ജോണ്‍ എബ്രഹാം. ബോംബെയിലെ സ്‌കോട്ടിഷ് ഹൈസ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
 • 14-മത്തെ വയസ്സില്‍ മോഡലിംഗ് രംഗത്തേക്ക് കാലെടുത്തുവെച്ച സുന്ദരിയാണ് കത്രീന കൈഫ്. ഹോങ്‌കോങില്‍ ജനിച്ച കത്രീനയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഫ്രാന്‍സ്, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്റ്, പോളണ്ട് എന്നിവിടങ്ങളിലായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെയാണ് കത്രീന സിനിമാമേഖലയിലേക്കെത്തിയത്.
  bollywood2
 • പ്ലസ്ടു പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ദീപിക പദുക്കോണിന്റെ വെള്ളിത്തിര പ്രവേശനം. ബാംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്നു പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാതെ ദീപിക മോഡലിങ് രംഗത്തേക്ക് കടക്കുകയായിരുന്നു.
 • ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ്, ഇക്കണോമിക്‌സ് എന്നീ ബിരുദങ്ങളുള്ള നടിയാണ് പരിണീതി ചോപ്ര. മാഞ്ചസ്റ്റര്‍ ബിസിനസ് സ്‌കൂളിലായിരുന്നു പഠനം.
 • സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണ് ആലിയഭട്ടിനുമുള്ളത്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/bolly-wood-stars-eq-known">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം