ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസായി വയസാംകാലത്ത് ഒതുങ്ങി കഴിയുന്നതാണ്; കെ സുരേന്ദ്രന്‍

Friday May 27th, 2016
2

K Surendran BJPകൊച്ചി: വി.എസ് അച്യുതാനന്ദന്‍ അധികാരദുരമൂത്ത ആളാണെന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അദ്ദേഹം ഇത്രയും തരം താഴാന്‍ പാടില്ലായിരുന്നുവെന്നും ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസായി വയസാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് നല്ലതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീ വി എസ് അച്യുതാനന്ദന്‍ അധികാരദുര മൂത്ത ആളാണെന്ന് നേരത്തെ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അങ്ങ് ഇത്രയും തരം താഴാന്‍ പാടില്ലായിരുന്നു. അതില്‍ കൂടുതലൊന്നും അങ്ങേക്കിനി ലഭിക്കാന്‍ പോകുന്നില്ല. അങ്ങയുടെ ഒരുപദേശവും ഈ സര്‍ക്കാര്‍ ചെവിക്കൊള്ളൂമെന്നു ഈ ലോകത്താരും കരുതുന്നില്ല. ദയവായി താങ്കള്‍ ആ പദവി ഇനി സ്വീകരിക്കരുത്. നാണക്കേടാണ്, അങ്ങേക്ക് മാത്രമല്ല, മുഴുവന്‍ കേരളീയര്‍ക്കും. മകന്‍ അരുണ്‍ കുമാറിന്റെ ആര്‍ത്തി ഇനിയും തീരുമെന്ന് കരുതേണ്ട. അയാള്‍ കാരണം ഇതെത്രാമത്തെ തവണയാണ് താങ്കള്‍ നാണം കെടുന്നത് മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ച താങ്കള്‍ക്ക് അതുവഴി കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് ശിഷ്ടകാലം സുഖമായി കഴിയാമല്ലോ. വിയോജിപ്പുള്ള കാര്യങ്ങള്‍ തുറന്നു പറയാനെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമല്ലോ. എം സ്വരാജ് മുതല്‍ എം എം ലോറന്‍സ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് അങ്ങേക്ക് നല്ലത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/bjpleader-surendran-vs-facebook-post">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം