ബി.ജെ.പിയെ പ്രശംസിച്ച് ഫണ്ട് നല്‍കിയ വനിതാലീഗ് നേതാവിനെതിരെ നടപടി

Friday May 5th, 2017
2

മലപ്പുറം: ബിജെപിയുടെ പ്രവര്‍ത്തനത്തിനു ഫണ്ടും പ്രശംസയും നല്‍കി വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വര്‍. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അധ്യക്ഷ കൂടിയായ ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടു. ഖമറുന്നീസയുടെ വീട്ടില്‍ നടത്തിയ ബിജെപി പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം നിര്‍വഹിച്ചാണ് ഖമറുന്നീസ അന്‍വര്‍ ബി.ജെ.പിയെ പ്രശംസിച്ചത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ ബിജെപിക്ക് നല്‍കുമെന്നുമാണ് ഖമറുന്നിസ അന്‍വര്‍ പറഞ്ഞത്.

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം. ബിജെപിയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ്കുമാറിന് കൈമാറിയ ശേഷമാണ് ഖമറുന്നിസ പരാമര്‍ശം നടത്തിയത്. ഖമറുന്നിസ അന്‍വര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം വര്‍ധിച്ചിരിക്കുകയാണെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. തിരൂരിലെ ഒരു പ്രാദേശിക ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം, ബിജെപിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടു കൈമാറിയ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളും രംഗത്തെത്തി. ഖമറുന്നീസ ചെയ്തത് വലിയ തെറ്റാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി പറഞ്ഞു. ഖമറുന്നീസയെന്നല്ല ലീഗിന്റെ സാധാരണ പ്രവര്‍ത്തകന്‍ ബിജെപിയുമായി സഹകരിച്ചാല്‍ പോലും നടപടിയെടുക്കുമെന്നും മായിന്‍ ഹാജി പറഞ്ഞു. അതേസമയം ഖമറുന്നീസ അന്‍വരും മായിന്‍ഹാജിയും പരസ്യമായ വെല്ലുവിളികള്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. കോഴിക്കോട് നടന്ന ലീഗ് യൂത്ത് സമ്മേളനത്തില്‍ വേദിയിലേക്ക് സംസാരിക്കാനെത്തിയ ഖമറുന്നീസയെ പെണ്ണുങ്ങള്‍ ആണുങ്ങളുടെ മുന്നില്‍ പ്രസംഗിക്കേണ്ട എന്നുപറഞ്ഞ് മായിന്‍ഹാജി തടഞ്ഞിരുന്നു. ഇതും ഏറെ വിവാദമായിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/bjp-fund-iuml-women-leader-khamaru-nnisa">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം