അപകടത്തില്‍ പെട്ട് റോഡില്‍കിടന്ന സഹോദരങ്ങള്‍ക്ക് നവ്യനായര്‍ തുണയായി

Wednesday December 14th, 2016
2

Navya Nairകൊച്ചി: ബൈക്ക് അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന സഹോദരങ്ങളെ ആശുപത്രിയിലെത്തിച്ച് നടി നവ്യാനായര്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന കളമ്മശ്ശേരി സ്വദേശി ഷാരോണ്‍ ഷാജിയേയും സഹോദരി ഷില്ലുവിനേയുമാണ് തന്റെ വാഹനത്തില്‍ നവ്യാനായര്‍ ആശുപത്രിയില്‍ എത്തിച്ചത്. അപകടം കണ്ടവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കേയാണ്, തന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ മാറ്റിവച്ച് നവ്യ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ചാനല്‍പരിപാടികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ചയാണ് നവ്യ മുംബൈയില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്കു പോകുന്ന വഴിയാണ് അപകടം നവ്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ അവരെ തന്റെ വാഹനത്തില്‍ കയറ്റി നവ്യ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എഴുത്തുകാരനായ സറഫുള്ള പാലപ്പെട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആശുപത്രിയിലേക്ക് പോകുന്നവഴി അപകടത്തില്‍പ്പെട്ട ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും സറഫുള്ള പറയുന്നു. എന്നാല്‍ നവ്യ അവസരോചിതമായി ഇടപെടാതെ മറ്റുള്ളവരെപ്പോലെ സഹതപിച്ചു നില്‍ക്കുകയോ കണ്ടിട്ടും കാണാതെ പോയിരുന്നുവെങ്കിലോ ആ രണ്ട് ജീവനും നഷ്ടപ്പെടുമായിരുന്നുവെന്നും സറഫുള്ള കൂട്ടിച്ചേര്‍ക്കുന്നു. നാലു മണിക്ക് ചാനല്‍ സ്റ്റുഡിയോയില്‍ എത്തേണ്ടിയിരുന്ന നവ്യ ഇക്കാരണം കൊണ്ടുതന്നെ ഏഴുമണിക്കാണ് അവിടെ എത്തിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/bike-accident-brothers-navya-hospitalised">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം