ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ വിശാല സംഖ്യം രൂപപ്പെടുത്തണം

Monday March 20th, 2017
2

അഹ്മദാബാദ്: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപപ്പെടുത്തേണ്ടതുണ്ടെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. അഹ്മദാബാദില്‍ പാര്‍ട്ടി കാര്യാലയത്തിന്റെ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ ഭരണതലപ്പത്ത് വന്ന പശ്ചാത്തലത്തില്‍ ബി.ജെ.പി ഇനിമുതല്‍ വര്‍ഗീയ രാഷ്ട്രീയമാണ് പുറത്തെടുക്കുക.
ഈ സാഹചര്യത്തില്‍ ബി.ജെ.പി വിരുദ്ധ സമാനമനസ്‌കര്‍ ഒന്നിച്ചിരിക്കണമെന്നാണ് തന്റെ നിര്‍ദേശമെന്നും പവാര്‍ വ്യക്തമാക്കി. അത്തരത്തില്‍ ഏതെങ്കിലും സഖ്യശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘അറിയില്ലെ’ന്നായിരുന്നു പവാറിന്റെ മറുപടി. എന്നാല്‍, വിശാല സഖ്യത്തിന്റെ ഭാഗമാകണമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/big-alliance-against-bjp-pawar">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം