നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ പ്രമുഖ നടന്‍

Monday February 20th, 2017
2

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി അപമാനിച്ചതില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. അടുത്തിടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടി പള്‍സര്‍ സുനിക്കൊപ്പം ഗോവയില്‍ പോയിരുന്നു. പ്രമുഖ നടനും പള്‍സര്‍ സുനിയുമായുള്ള ബന്ധം അവിടെ വച്ച് മനസിലാക്കിയ നടി ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്‍ട്ടിന്‍ നടിയുടെ ഡ്രൈവറായി എത്തുന്നത്.

മാര്‍ട്ടിന് ഫെഫ്കയില്‍ അംഗത്വമില്ല. നടി ഇപ്പോള്‍ അഭിനയിച്ച് വരുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറിയാതെ ഒരു വണ്ടിയും ചിത്രീകരണ സ്ഥലത്ത് നിന്ന് പോവാറില്ല. ഈ സാഹചര്യത്തില്‍ ഒരു പ്രമുഖ പ്രൊഡക്ഷന്‍ മാനേജറിനും സംഭവത്തില്‍ പങ്കുണ്ടെന്ന് മാക്ട സെക്രട്ടറി പദവി വഹിക്കുന്ന ബൈജു കൊട്ടാരക്കര പറഞ്ഞു.

മലയാള സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ഒരു സൂപ്പര്‍ താരം ശ്രമിക്കുന്നതായി നടി നേരത്തേ പറഞ്ഞിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറിനു ഈ നടനുമായി അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. കളമശേരി മജിസ്‌ട്രേട്ടിന് നടി നല്‍കിയ രഹസ്യ മൊഴിയില്‍ ഈ നടന്റെ പേര് ഉണ്ടെന്നും സൂചനയുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/bav-ana-kid-nap-an-actor-roll">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം