അവാര്‍ഡ് വിവാഹവാര്‍ഷിക സമ്മാനം

Monday August 10th, 2015
2

Fahad Nasriya awardതിരുവനന്തപുരം: ഭര്‍ത്താവും ഭാര്യയും സംസ്ഥാനത്തെ മികച്ച നടനും നടിയും ഇതില്‍പ്പരം എന്തു സന്തോഷം വേണം ഫാസില്‍ കുടുംബത്തിന്. 2013ലെ മികച്ച നടനുള്ള പുരസ്‌ക്കാരം ഫഹദ് ഫാസില്‍ സ്വന്തമാക്കിയപ്പോള്‍ അടുത്ത വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നസ്രിയ വീട്ടിലെത്തിച്ചു. ഓംശാന്തി ഓശാനയിലെ അഭിനയത്തിനാണ് നസ്രിയക്ക് അവാര്‍ഡ് ലഭിച്ചത്. ഫഹദിനെ അര്‍ഹനാക്കിയതാക്കട്ടെ നോര്‍ത്ത് 24 കാതവും ആര്‍ട്ടിസ്റ്റും.
ഈ വര്‍ഷം ഫഹദിന്റെ ഈയ്യോബിന്റെ പുസ്തകവും മത്സരത്തിന് അവസാനഘട്ടം വരെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 21നായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നസ്രിയുടെ തിരിച്ചു വരവിനും കൂടി ഈ അവാര്‍ഡ് കാരണമാകുമെന്ന് പ്രതീക്ഷിക്കാം. സിനിമയിലേക്ക് ഉടന്‍ തിരിച്ചു വരുമെന്നാണ് അവാര്‍ഡ് വിവരമറിഞ്ഞപ്പോള്‍ നിസ്രിയ പറഞ്ഞത്. ഫഹദ്-നസ്രിയ കുടുംബത്തിന് കിട്ടിയ വിവാഹവാര്‍ഷിക സമ്മാനം കൂടിയാണ് ഈ അവാര്‍ഡ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/award-gift-for-wedding-aniver-sary">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം