അവതാര്‍ ഗോള്‍ഡ് തട്ടിപ്പ്; മമ്മുട്ടിക്കെതിരെ കേസെടുക്കണം

Friday December 30th, 2016
2

കോഴിക്കോട്: അവതാര്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറിയുടെ അംബാസിഡറായിരുന്ന മമ്മൂട്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. മമ്മുട്ടിയായിരുന്നു ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍. മമ്മുട്ടിയെ ഉയര്‍ത്തിക്കാണിച്ചാണ് ഇവര്‍ വന്‍നിക്ഷേപം ആകര്‍ഷിച്ചതെന്നും അതിനാല്‍ മമ്മുട്ടിയേയും കേസില്‍ പ്രതിചേര്‍ക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രണ്ടാംപ്രതിയും പാര്‍ട്ട്ണര്‍മാരില്‍ പ്രധാനിയുമായ നാസറിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലിസ് അനാസ്ഥക്കെതിരേയും നിക്ഷേപകര്‍ കമ്മീഷന് പരാതി നല്‍കി.
അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉടമകള്‍ കോടികള്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. ജ്വല്ലറി തകര്‍ന്നതോടെ നിക്ഷേപകരെ വഞ്ചിച്ച് ഉടമകള്‍ മുങ്ങി. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുല്ലയടക്കം രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ടാം പ്രതി നാസര്‍ നാട്ടിലുണ്ടെന്ന വിവരം പോലിസിന് കൈമാറിയിടിച്ചും അറസ്റ്റ് ചെയ്യാന്‍ തയ്യാറാവുന്നില്ലെന്നും നിക്ഷേപകര്‍ പരാതിയില്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/avathar-gold-compalint-against-mammotty">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം