ആശാശരത്തിന്റെ വ്യാജവീഡിയോ: മലപ്പുറം സ്വദേശികള്‍ പിടിയില്‍

Thursday August 20th, 2015
2

Asha sharathകൊച്ചി: നര്‍ത്തകിയും ചലച്ചിത്ര-സീരിയല്‍ നടിയുമായ ആശാ ശരത്തിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികള്‍ പോലിസ് കസ്റ്റഡിയില്‍. പിടിയിലായ മലപ്പുറം സ്വദേശികളായ യുവാക്കളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തങ്ങള്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മറ്റുചില നടികളുടെ പേരിലുളള അശ്ലീല വീഡിയോകളും പ്രതികള്‍ മുമ്പ് സമാനമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.

ഒരു മാസം മുന്‍പാണ് ആശാ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തന്റെതെന്ന പേരില്‍ ഫെയിസ് ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ചില വീഡിയോകള്‍ പ്രചരിക്കുന്നു. തന്റെ വ്യക്തിത്വത്തിനും സ്ത്രീത്വത്തിനും മാനക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ നടപടിവേണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ആദ്യം കൊച്ചി സൈബര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പെരുമ്പാവൂര്‍ ഡിവൈഎസ് പി ഹരികൃഷ്ണന് കൈമാറി.
ദൃശ്യങ്ങള്‍ ആദ്യമായി അപ്‌ലോഡ് ചെയ്തത് എവിടെനിന്ന് എന്ന് കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സാഹയത്തോടെ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തെ ഒരു ഐ പി വിലാസം കിട്ടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുപത് വയസുളള രണ്ട് യുവാക്കളാണ് ഈ ഐ പി വിലാസം ഉപയോഗിച്ചതെന്ന് വ്യക്തമായി. ആശാശരത്തിന്റെ പേരിലുളള വീഡിയോ അപ്‌ലോഡ് ചെയ്ത സമയവും കണ്ടെത്തി. അതിനുശേഷമാണ് മലപ്പുറം സ്വദേശകളായ ഈ യുവാക്കളെ വിശദമായി കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതും. തങ്ങളല്ല അപ്‌ലോഡ് ചെയ്തതെന്നും ചില സുഹൃത്തുക്കളില്‍ നിന്നാണ് വീഡിയോ കിട്ടിയെന്നുമായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തങ്ങള്‍ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നു പ്രതികള്‍ സമ്മതിച്ചതായാണറിയുന്നത്. ആദ്യം ഫേസ് ബുക്ക് വഴിയാണ് നല്‍കിയത്. ഇതിനായി വ്യാജ ഫേസ് ബുക്ക് വിലാസവും ഉണ്ടാക്കിയതായി യുവാക്കള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. യുവാക്കളെ രണ്ടാഴ്ചക്കുളളില്‍ ഔദ്യോഗികമായി പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍ അറിയിച്ചു.

ഐ പി വിലാസം സംബന്ധിച്ച് വ്യക്തത തേടി പൊലീസ് ഫേസ് ബുക്കിന് കത്തയിച്ചിട്ടുണ്ട്. വീഡിയോ അപ്‌ലോഡ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടും ഐ പി വിലാസവും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനാണിത്. രണ്ടാഴ്ചക്കുളളില്‍ ഫേസ് ബുക്കില്‍ നിന്നുളള മറുപടി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ കോടതിയില്‍ കേസ് നിയമപരമായി നിലനില്‍ക്കൂ. കുറ്റക്കാരെന്ന് തിരിച്ചറിഞ്ഞ മലപ്പുറം സ്വദേശികളായ യുവാക്കള്‍ മുമ്പും സമാനമായ രീതിയില്‍ അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സീരിയില്‍ സിനിമാ നടിമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയകള്‍. പക്ഷേ അപമാനഭാരം ഭയന്ന് പലരും പരാതി നല്‍കാതിരുന്നതോടെയാണ് ഇവര്‍ രക്ഷപെട്ടത്. എന്നാല്‍ പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ആശാ ശരത് ശക്തമായി രംഗത്തെത്തിയതാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് പല കേസുകളിലും പരാതിക്കാര്‍ പാതി വഴിയില്‍ പിന്‍മാറിയിരുന്നു. കഴിഞ്ഞ കുറേ കാലമായി സമാന രീതിയില്‍ നടികളുടെ പേരിലുളള വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രാധികാ ആപ്‌തേ, ദീപ്തി സതി തുടങ്ങിയവരുടെ പേരിലും അടുത്തയിടെ വ്യാജ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/asha-shar-ath-vid-eo-2-caches-cyber">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം