അബ്ദുല്‍കലാമിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; ഖബറടക്കം വ്യാഴാഴ്ച രാമേശ്വരത്ത്

Tuesday July 28th, 2015
2

Pranab mukarje kalam dead bodyന്യൂഡല്‍ഹി: തിങ്കളാഴ്ച അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ കബറടക്കം വ്യാഴാഴ്ച നടക്കും. മൃതദേഹം ബുധനാഴ്ച രാവിലെ രാമേശ്വരത്തേക്കു കൊണ്ടുപോകും. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് രാമേശ്വരത്ത് നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് പൊതുദര്‍ശനത്തിനു വക്കും.
ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന മൃതദേഹത്തില്‍ വൈകിട്ട് നാലുമണി മുതല്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു തുടങ്ങി. ഷില്ലോങ്ങില്‍ നിന്നു 12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികള്‍, ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതിക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു.
Hamid Ansari kalam dead bodyഉച്ചക്ക് 12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികള്‍, ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതിക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു.
Modi kalam dead bodyഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് സൈനികരുടെ അകമ്പടിയോടെയാണ് മൃതദേഹം റോഡു മാര്‍ഗം രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയിലെത്തിച്ചത്. കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റോഡിനു സമീപം അണിനിരന്നിരുന്നു. ബന്ധുക്കളുടെ ആവശ്യാനുസരണമാണ് രാമേശ്വരത്തു തന്നെ ഖബറടക്കം നടത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കളോട് ആലോചിച്ച ശേഷം വിവരമറിയിക്കാമെന്ന് കേന്ദ്രം മുഖ്യമന്ത്രിയെ അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം