അഞ്ജു ബോബി ജോര്‍ജും ഭരണ സമിതി അംഗങ്ങളും രാജിവെച്ചു

Wednesday June 22nd, 2016
2

Anju boby georgeതിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി യോഗത്തില്‍ രാജി പ്രഖ്യാപിച്ചു. അഞ്ജുവിനോടൊപ്പം ടോം ജോസഫടക്കമുള്ള ഭരണസമിതി അംഗങ്ങളും രാജിവെച്ചു.

ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളത്തില്‍ നടത്താനായത് നേട്ടമായിരുന്നെന്നും അഞ്ജു പറഞ്ഞു. പല ഫയലുകളിലും അഴിമതി കണ്ടെത്തിയിരുന്നു. സ്്‌പോര്‍ട്‌സ് മതത്തിനും പാര്‍ട്ടികള്‍ക്കും അതീതമാണെന്നാണ് കരുതിയതെന്നും അഞ്ജു പറഞ്ഞു.

കൗണ്‍സില്‍ യോഗത്തിനായി ഇന്ന് രാവിലെ അഞ്ജു ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കായിക മന്ത്രി ഇ.പി ജയരാജനും അഞ്ജു ബോബി ജോര്‍ജും തമ്മില്‍ നിലനിന്ന ദിവസങ്ങള്‍ നീണ്ട അസ്വാരസ്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ജയരാജനെതിരെ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചെന്നുമാണ് പരാതി. അതേസമയം അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവര്‍ സന്തോഷത്തോടെയാണ് പോയതെന്നും  ജയരാജന്‍ പ്രതികരിച്ചിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചിരുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/anju-boby-george-sports-council-raji">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം