ആര്‍.എസ്.എസുകാര്‍ അരുംകൊല ചെയ്ത അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ വിജയം

Tuesday May 16th, 2017
2

ചേര്‍ത്തല: വയലാറില്‍ ഉത്സത്തിനിടെ ആര്‍എസ്.എസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ അനന്തു പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചു. പക്ഷേ, അനന്തുവിന്റെ വിജയം വീടിനെയും നാടിനെയും വീണ്ടും ദുഃഖസാന്ദ്രമാക്കി. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്ന അനന്തു പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് ആര്‍.എസ്.എസുകാരുടെ ആക്രമണത്തിന് ഇരയായി മരിച്ചത്. പട്ടണക്കാട് പഞ്ചായത്ത് 10ാം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകന്‍ നിര്‍മല ദമ്പതികളുടെ മകനായ അനന്തു കോമേഴ്‌സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച പ്ലസ് ടു ഫലം വന്നപ്പോള്‍ 65 ശതമാനം മാര്‍ക്കോടെ അനന്തു വിജയിച്ചു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഏക മകന്റെ ദാരുണ വേര്‍പാടില്‍ തകര്‍ന്ന മനസ്സുമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് വിജയവാര്‍ത്ത എത്തിയപ്പോള്‍ വീണ്ടും ദുഃഖം അണപൊട്ടി. സ്‌കൂളിലെ സഹപാഠികളുടെ അവസ്ഥയും സമാനമായി.

ഏപ്രില്‍ അഞ്ചിന് രാത്രി വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ പിന്തുടര്‍ന്നാണ് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. സ്‌കൂള്‍ പരിസരത്ത് തമ്പടിച്ച് നടത്തിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം ചോദ്യംചെയ്തതും ശാഖയില്‍ പോകുന്നത് നിര്‍ത്തിയതുമാണ് ആസൂത്രിത കൊലപാതകത്തിന് കാരണമായത്. പ്രതികളായ വയലാറിലെ ആര്‍.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 17 ആര്‍.എസ്.എസുകാരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ മുതിര്‍ന്നവര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ജുവനൈല്‍ ഹോമിലുമാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/anan-thu-passed-plus-two-exam">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം