എ എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിനു മുന്നില്‍ ആര്‍.എസ്.എസ് കൊലവിളി പ്രകടനം

Sunday March 5th, 2017
2

തലശേരി: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് മുന്നിലൂടെ കൊലവിളി മുഴക്കി ആര്‍എസ്എസ് പ്രകടനം. ഷംസീറിന്റെ ചോരയെടുത്ത് കാളീപൂജ നടത്തുമെന്നും കൈയും കാലും വെട്ടുമെന്നും ഇത് ഷംസീറിനുള്ള അവസാന താക്കീതാണെന്നും ആക്രോശിച്ച് ഞായറാഴ്ച വൈകിട്ടാണ് ആര്‍എസ്എസ്സുകാര്‍ കോടിയേരി മാടപ്പീടിക പള്ളിക്കടുത്ത എംഎല്‍എയുടെ വീടിന് മുന്നിലൂടെ പ്രകടനം നടത്തിയത്. ആച്ചുകുളങ്ങര കേന്ദ്രീകരിച്ചാണ് കൊലവിളി പ്രകടനം ആരംഭിച്ചത്.

നഗരസഭ കൌണ്‍സിലര്‍ ലിജേഷ്, ആര്‍എസ്എസ് കോടിയേരി കാര്യവാഹക് നിജിന്‍ദാസ്, പുന്നോലിലെ ജിജൂട്ടി എന്നിവരാണ് പ്രകടനം നയിച്ചത്. ഷംസീറിന്റെ വീടിന് മുന്നില്‍ രണ്ട് മിനിറ്റോളം നിര്‍ത്തിയശേഷമാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചാണ് പ്രകടനം നീങ്ങിയത്. മാടപ്പീടിക രാജാസ് കല്ലായി സ്‌കൂള്‍ വഴി ആച്ചുകുളങ്ങരയിലാണ് സമാപിച്ചത്. കൊലവിളി പ്രകടനം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം കോടിയേരി സൌത്ത് ലോക്കല്‍സെക്രട്ടറി എം വി ജയരാജന്‍ ന്യൂമാഹി പൊലീസില്‍ പരാതി നല്‍കി.

ആര്‍എസ്എസ്സുകാര്‍ക്കെതിരെ കേസെടുക്കണം: സിപിഎം

കണ്ണൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ ആര്‍എസ്എസ് നടത്തിയ കൊലവിളി പ്രകടനത്തില്‍ സിപിഎം ജില്ലാസെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കോടിയേരി മാടപ്പീടിക പ്രദേശത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രകോപനപരമായ മുദ്രാവാക്യത്തോടെ എംഎല്‍എയുടെ പേരെടുത്ത് പറഞ്ഞുള്ള കൊലവിളിപ്രകടനം. സമാധാനതീരുമാനത്തിന്റെ സത്ത ഇപ്പോഴും ആര്‍എസ്എസ് ഉള്‍ക്കൊണ്ടിട്ടില്ലെന്നതിന്റെ തെളിവാണിത്. ഇതിനെ അപലപിക്കാന്‍ ആര്‍എസ്എസ് നേതൃത്വം തയാറാകണം. കൊലവിളി പ്രകടനം നടത്തി പ്രകോപനം സൃഷ്ടിക്കാനും സമാധാനഭംഗമുണ്ടാക്കാനും ശ്രമിച്ച ആര്‍എസ്എസ്സുകാര്‍ക്കെതിരെ കേസെടുക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/an-sham-seer-mla-murdr-threat-rss">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം