ഹിലരി ക്ലിന്റന്റെ സ്ഥാനാര്‍ഥിത്വം ഒബാമ ഔദ്യോഗികമായി അംഗീകരിച്ചു

Friday June 10th, 2016
2

hillary clinton barak obamaവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഹിലരി ക്ലിന്റണിന്റെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പ്രസിഡന്റ് ബരാക് ഒബാമ ഔദ്യോഗികമായി അംഗീകരിച്ചു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റണിന്റെ എതിരാളിയായ ബെര്‍ണി സാന്റേഴ്‌സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബരാക് ഒബാമ നിലപാട് വ്യക്തമാക്കിയത്.

പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും യോഗ്യതയുളള വ്യക്തിയാണ് ഹിലരി ക്ലിന്റണ്‍ എന്ന് ഒബാമ വിശേഷിപ്പിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഹിലരി ക്ലിന്റണിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഒബാമ വ്യക്തമാക്കി.

അടുത്തിടെ കാലിഫോര്‍ണിയ, ന്യൂ ജഴ്‌സി, ന്യൂ മെക്‌സിക്കോ സംസ്ഥാനങ്ങളിലെ പാര്‍ട്ടി െ്രെപമറികളില്‍ വിജയിച്ചതോടെ ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. 2755 ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണയാണ് ഇതിനോടകം ഹിലരി നേടിയത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/american-president-candidate-hillari-clinton">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം