എല്ലാവരെയും ജയിപ്പിക്കുന്ന സമ്പ്രദായം വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കുന്നു

Saturday December 12th, 2015
2

Students schoolതിരുവനന്തപുരം: ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകളില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പാസാക്കുന്ന ഓള്‍ പ്രമോഷന്‍ സമ്പ്രദായം നിര്‍ത്തലാക്കുന്നു. രണ്ട് പതിറ്റാണ്ടായി നടപ്പാക്കി വരുന്ന ഓള്‍ പ്രമോഷന്‍ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷകളില്‍ ജയവും തോല്‍വിയും പുനസ്ഥാപിക്കണമെന്ന നിലപാടും വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തെ അറിയിച്ചു. കേരളത്തിലെ സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഓള്‍ പ്രമോഷന്‍ സമ്പ്രദായമാണ് നിര്‍ത്തലാക്കുന്നത്. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം പരിഗണിക്കാതെ എല്ലാ കുട്ടികളെയും പാസാക്കുന്ന സമ്പ്രദായം പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകളില്‍ ഇനി മുതല്‍ ജയവും തോല്‍വിയുമുണ്ടാകും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്നോടിയായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞിരുന്നു. മിനിമം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളെ തോല്‍പ്പിക്കണമെന്ന നിലപാട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തെ അറിയിച്ചു. നോ ഡിറ്റന്‍ഷന്‍ പോളിസിയെ കുറിച്ചുളള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തലുകളും കേന്ദ്രത്തിന് നല്‍കി. അനാദായകരമായ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം ഓള്‍ പാസ് സമ്പ്രദായമാണെന്നും പുതിയ നിലപാട് വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിക്കാന്‍ സഹായകമാകുമെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/all-pro-motion-will-cancelled">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം