നടിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം; പോലിസ് റിപോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Sunday March 5th, 2017
2

കൊച്ചി: അക്രമി സംഘം തട്ടിക്കൊണ്ടു പോയ യുവനടിക്ക് വാഹനത്തില്‍ വെച്ച് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനങ്ങളെന്ന് റിപോര്‍ട്ട്. പോലിസിന്റെ കസ്റ്റഡി റിപോര്‍ട്ടിലാണ് നടിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനത്തിന്റെ വിവരങ്ങളുള്ളത്. രണ്ടാം പ്രതി പ്രദീപ്, മൂ്ന്നാം പ്രതി സലീം, നാലാം പ്രതി മണികണ്ഠന്‍ എന്നിവരുടെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് തുടര്‍കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ സമര്‍പ്പിച്ച പോലിസ് റിപോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നു തന്നെയാണ് അന്വേഷണ റിപോര്‍ട്ട് നല്‍കുന്ന സൂചന.

നടിയെ തട്ടിക്കൊണ്ടു പോയി നഗ്നചിത്രങ്ങളും ബലാല്‍ക്കാരം ചെയ്യുകയും ഇതിന്റെയൊക്കെ വീഡിയോ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ലെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. ആറാം പ്രതിയായ സുനില്‍(പള്‍സര്‍ സുനില്‍) നടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതും മറ്റുമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും, മെമ്മരി കാര്‍ഡുകളും കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൃത്യത്തിലും ഗൂഡാലോചനയിലും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കൃത്യം നടത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും, കണ്ടെത്തുന്നതിന്, ഇതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനുമുള്ള തുടരാന്വേഷണത്തിന് മേല്‍ പറഞ്ഞ പ്രതികളുടെ സാന്നിധ്യം തുടര്‍ന്നും അത്യന്താപേഷികമായി വന്നിരിക്കുകയാണെന്നും അതിനാലാണ് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ആലുവ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നെടുമ്പാശ്ശേരി പോലിസ് സ്‌റ്റേഷനില്‍ 297/17 നമ്പര്‍ കേസായാണ് നടിയുടെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/actress-kidnaping-rape-case-pulsor-suni/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം